പ്രിയപ്പെട്ട ലത്തീഫിന് സ്നേഹപൂര്‍വ്വം,
വളരെക്കാലമായി ഞാന്‍ ബ്ലൂലോഗത്തെ ഒരു വായനക്കാരനായിട്ടു. എങ്കിലും സ്വന്തമായി ഒരു ബ്ലോഗ് എഴുതണമെന്നു ഇതുവരെയായി ഒരിക്കല്‍പോലും എനിക്ക് തോന്നിയിട്ടില്ല. മാത്രവുമല്ല വളരെ അപൂര്‍വ്വമായി മാത്രമേ മറ്റുള്ളവരുടെ ലേഖനങ്ങളില്‍ കമന്റുകള്‍പോലും എഴുതാറുള്ളു. ഇപ്പോള്‍ ഒരു ബ്ലോഗ് എഴുതുവാന്‍ എനിക്കുണ്ടായ പ്രചോദനം താങ്കളുടെ "യുക്തിവാദികളും വിശ്വാസികളും" എന്ന ബ്ലോഗിലെ "ക്രിസ്തീയ വിശ്വാസങ്ങള്‍" ചര്‍ച്ചചെയ്യപ്പെടുന്ന ലേഖനങ്ങളാണ്. ഈ കാര്യം വളരെ വ്യക്തമായി ഞാന്‍ താങ്കളോട് പറഞ്ഞിട്ടുള്ളതാണ്.
എന്റെ ബ്ലോഗിലെ ഇതുവരെയുള്ള ലേഖനങ്ങളുടെ ഉറവിടം താങ്കളുടെ ബ്ലോഗിലെ സംവാദങ്ങള്‍ മാത്രമായിരുന്നു. ആ സംവാദങ്ങളില്‍ എനിക്ക് തോന്നിയ സംശയങ്ങള്‍ / ആശയകുഴപ്പങ്ങള്‍ / അഭിപ്രായങ്ങള്‍ ഇവയൊക്കെയാണ് ഞാന്‍ ലേഖനങ്ങളാക്കിയത്. എന്റെ സംശയങ്ങള്‍ / ആശയകുഴപ്പങ്ങള്‍ / അഭിപ്രായങ്ങള്‍ ഇവ താങ്കളുടെ ബ്ലോഗില്‍ കമന്ടുകളാക്കിയാല്‍ തുടര്‍ച്ച നഷ്ട്ടപ്പെടും എന്ന് തോന്നിയതുകൊണ്ടാണ് ഒരു ബ്ലോഗ് ഉണ്ടാക്കി അതില്‍ ലേഖനങ്ങള്‍ ആക്കിയത്. എന്റെ ഓരോ ലേഖനങ്ങളിലും അവയില്‍ ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കാരണമായ താങ്കളുടെ സൃഷ്ടികളുടെ ലിങ്കും നല്‍കിയിരുന്നു. വളരെ ആരോഗ്യകരമായ ഒരു ചര്‍ച്ച മാത്രമാണ് ഞാന്‍ അതുകൊണ്ട് ഉദ്ദേശിച്ചത്.
എന്നാല്‍ കമന്റുകളുടെ പേരില്‍ പരസ്പരമുണ്ടായ ചില ആശയകുഴപ്പങ്ങള്‍ കാരണം താങ്കളെ വ്യക്തിപരമായി (ഒരു പക്ഷെ) വേദനിപ്പിക്കുന്നതരത്തില്‍ ഞാന്‍ ഒരു ലേഖനം എഴുതുകയുണ്ടായി. താങ്കള്‍ അല്ലാതെ മറ്റാരും അത് വായിച്ചുകാണും എന്ന് ഞാന്‍ വിചാരിക്കുന്നില്ല, കാരണം താങ്കള്‍ അല്ലാതെ മറ്റാരെങ്കിലും എന്റെ ബ്ലോഗില്‍ വന്നുപോകാറുണ്ടെന്ന് ഞാന്‍ കരുതുന്നില്ല (എന്റെ ആദ്യ പോസ്റ്റിനു മറ്റു രണ്ടു പേര്‍ കമന്റ് എഴുതിയിട്ടുണ്ടെങ്കിലും). ആ ലേഖനം ഇനിമുതല്‍ ഈ ബ്ലോഗില്‍ മറ്റാര്‍ക്കും ലഭ്യമാകില്ല.
താങ്കളുടെ യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ, യേശുപ്രവചിച്ച ആശ്വാസ ദായകന്‍ എന്നീ ലേഖനങ്ങളുടെ തിരുത്തുകളിലൂടെ ഞാന്‍ താങ്കളോട് ചോദിച്ച ചോദ്യങ്ങള്‍ / പറഞ്ഞ അഭിപ്രായങ്ങള്‍ എല്ലാം താങ്കളുടെ ലേഖനങ്ങള്‍ / കമന്റുകള്‍ക്കുള്ള മറുപടികള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ പൊരുത്തക്കേടുകള്‍ ആണ്. താങ്കളുടെ ലേഖനങ്ങളില്‍ താങ്കള്‍ സൂചിപ്പിച്ചിരുന്നതുപോലെ ഒരു തുറന്ന സംവാദം താങ്കള്‍ സ്വാഗതം ചെയ്യുന്നു എന്ന് ഞാന്‍ വിചാരിച്ചു. വളരെ ആരോഗ്യകരമായ ഒരു ചര്‍ച്ച, അത് മാത്രമാണ് ഇവയില്‍നിന്നും ഞാന്‍ പ്രതീക്ഷിച്ചത്. എന്റെ ലേഖനങ്ങളില്‍ ഒരിടത്തുപോലും താങ്കളെയോ / താങ്കളുടെ മതവിശ്വാസത്തെയോ വ്യക്തിപരമായോ പൊതുവായൊ ഞാന്‍ മോശമായി ചിത്രീകരിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. താങ്കളുടെ നിഗമനങ്ങളുടെ പൊരുത്തക്കെടുകളെയും മുന്‍വിധികളെയുമാണ് ചോദ്യം ചെയ്തത്.
താങ്കളുടെ മതവിശ്വാസതെക്കുറിച്ചോ, മതഗ്രന്ഥത്തെക്കുരിച്ചോ ഒരിക്കല്‍പോലും ആധികാരികമായി ഞാന്‍ ഒരഭിപ്രായവും എന്റെ ലേഖനങ്ങളില്‍ പ്രകടിപ്പിച്ചിരുന്നില്ല. അവയെക്കുറിച്ച് എനിക്കുള്ള അറിവില്ലായ്മ ഞാന്‍ തുറന്നു സമ്മതിചിട്ടുള്ളതുമാണ്. എന്നാല്‍ താങ്കള്‍ ബൈബിളിനെക്കുറിച്ചു / ക്രിസ്തിയ വിശ്വാസങ്ങളെക്കുറിച്ചു പ്രകടിപ്പിച്ചിട്ടുള്ള ആധികാരികമായ അഭിപ്രായങ്ങള്‍ എല്ലാംതന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട് / പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനു കാരണം ബൈബിള്‍ എന്നത് എനിക്ക് കേവലമൊരു ചരിത്ര പുസ്തകമോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റെന്തെങ്കിലുമോ അല്ല, പ്രത്യുതാ സത്യവേദ പുസ്തകം അഥവാ വേദഗ്രന്ഥം ആണ്, ക്രിസ്തിയ വിശ്വാസങ്ങള്‍ എന്നുള്ളത് ജീവിതത്തിന്റെ ഭാഗവുമാണ് എന്നതാണ്.
താങ്കളുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ താങ്കള്‍ പത്തുനാല്‍പത് കൊല്ലമായി കൂടുതല്‍ സത്യങ്ങള്‍ അറിയണം എന്ന് വിചാരിച്ച് നടക്കുന്ന ഒരു പഠിതാവ് ആണ്. അങ്ങനെയുള്ള താങ്കള്‍ സ്വന്തം പഠനത്തിനായി എന്റെ മതവിശ്വാസം വിമര്‍ശനപരമായി വിശകലനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പാകപ്പിഴകള്‍ ഞാന്‍ ചൂണ്ടികാണിക്കുന്നതില്‍ ഔച്ചിത്യക്കുറവുണ്ടെന്നു കരുതുന്നില്ല. ഈ ഒരു കാര്യം മാത്രമേ എന്റെ ലേഖനങ്ങളിലൂടെ ഞാന്‍ ചെയ്തുള്ളൂ. അല്ലാതെ ക്രിസ്തുമതം ഇസ്ലാം മതത്തെക്കാള്‍ മേന്മയുള്ളതാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ താങ്കളോട് ചൂണ്ടികാണിച്ച കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ച ഭാഷയില്‍ എന്തെങ്കിലും മോശമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല, മറിച്ചാണെന്ന് താങ്കള്‍ക്കു തോന്നുന്ന ഏതെങ്കിലും വാക്യം ചൂണ്ടികാണിച്ചാല്‍ അവ പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. മാത്രവുമല്ല എന്റെ ലേഖനങ്ങളിലെ ശൈലിയും ഭാഷയും അത് വായിക്കുന്നവര്‍ക്ക് ലളിതമായി മനസിലാക്കാന്‍ പറ്റുന്നതരത്തിലായിരുന്നെന്നു കരുതുന്നു.
താങ്കളുടെ യേശുപ്രവചിച്ച ആശ്വാസദായകന്‍ എന്ന ലേഖനത്തില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയായി പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി താങ്കളോട് വ്യക്തത വരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മുഹമ്മദ് നബിയുടെ ആഗമനത്തെക്കുരിച്ചു താങ്കള്‍ മറ്റു മതസ്ഥരുടെ വേദങ്ങളില്‍ കണ്ടെത്തിയ കാര്യങ്ങളെ ആസ്പതമാക്കിയാണ് ആറ് ലേഖനങ്ങളും അവയിലെ കമന്റുകളും എഴുതിയതെന്നു പറയുന്നുണ്ടല്ലോ. അതോടൊപ്പംതന്നെ താങ്കളുടെ ലേഖനങ്ങള്‍ വായിക്കുന്ന എല്ലാവര്ക്കും താങ്കളുടെ കണ്ടെത്തലുകള്‍ മനസിലാക്കി കൊടുക്കാം എന്നൊരു നിര്‍ബന്ധവും താങ്കള്‍ക്കില്ല എന്നും പറഞ്ഞുവല്ലോ. എങ്കില്‍പോലും താങ്കളുടെ ലേഖനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ താങ്കളോട് ചോദിക്കുമ്പോള്‍ അവ പരിഹരിക്കേണ്ട ധാര്‍മികമായ ഉത്തരവാതിത്ത്വം ആ ലേഖനങ്ങളുടെ രചയിതാവ് എന്നനിലയില്‍ താങ്കല്‍ക്കില്ലേ?
താങ്കളുടെ മറുപടിയില്‍, എന്റെ കമന്റുകള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കാത്തതിന് കാരണമായി താങ്കള്‍ പറയുന്നത് പരിധികള്‍ ലംഘിക്കരുതെന്ന ആഗ്രഹം താങ്കള്‍ക്കുള്ളതുകൊണ്ടാനെന്നാണ്. താങ്കള്‍ "പരിധികള്‍" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "സഭ്യത" ആണെങ്കില്‍, ഞാന്‍ താങ്കളോട് അസഭ്യമായതൊന്നും ചോദിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. മറിച്ചാണെങ്കില്‍ ദയവായി അത് ചൂണ്ടികാണിക്കുക. താങ്കള്‍ പരിധികള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മറ്റെന്തെങ്കിലും ആണെങ്കില്‍ അവ എന്താണെന്ന് താങ്കളുടെ ലേഖനത്തിലോ അല്ലെങ്കില്‍ കമന്റുകള്‍ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മനസിലാകുന്ന വിധത്തില്‍ മറ്റെവിടെയെങ്കിലുമോ രേഖപ്പെടുത്തിയിരുന്നെങ്കില്‍ അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ കമന്റുകള്‍ ആയി ആരും എഴുതില്ലായിരുന്നല്ലോ.... (സാജന്‍ ആരാണെന്നോ അദ്ദേഹത്തിന്റെ കമന്റുകള്‍ എന്തായിരുന്നുവെന്നോ ഞാന്‍ എനിക്കറിയില്ല, ഞാന്‍ പറയുന്നത് എന്റെ കാര്യം മാത്രമാണ്)
ബൈബിള്‍ തലനാരിഴ കീറി പരിശോധിക്കേണ്ട ഒരു ഗ്രന്ഥം ആണെന്ന് താങ്കള്‍ക്ക് തോന്നുന്നുവില്ലെങ്കിലും, ബൈബിള്‍ വിശുദ്ധ ഗ്രന്ഥമായി പരിഗണിക്കുന്ന ഒരാള്‍ താങ്കളുടെ ലേഖനങ്ങളില്‍ താങ്കള്‍ ഉപയോഗിച്ചിരിക്കുന്ന ബൈബിള്‍ വാക്യങ്ങളെപറ്റി സംശയങ്ങളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുമ്പോള്‍ താങ്കളുടെ ഭാഗം വിശധീകരിക്കാനും ആ സംശയങ്ങളെ / അഭിപ്രായങ്ങളെ സാധൂകരിക്കാനും താങ്കള്‍ തയ്യറാവേണ്ടാതല്ലേ? താങ്കള്‍ അതിനു തയ്യറാവാതിരിക്കുമ്പോള്‍ എന്ത് ന്യായീകരണമാണ് താങ്കളുടെ ആശയങ്ങള്‍ക്ക്, എന്ത് ആധികാരികതയാണ് താങ്കളുടെ ലേഖനങ്ങള്‍ക്ക് ഉണ്ടാവുക?
താങ്കളുടെ പോസ്റ്റില്‍ എന്റെതന്നെ വാദഗതികള്‍ പുലര്‍ത്തുന്ന ആരോടെങ്കിലും അല്ല ഞാന്‍ സംശയങ്ങള്‍ ചോദിച്ചത്. താങ്കള്‍ എഴുതിയ ലേഖനങ്ങളിലെ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ എന്റെ മതഗ്രന്ഥത്തെ, അതിലെ വാക്യങ്ങളെ ഉപയോഗിച്ചതിലെ ആധികാരികതയെ ആണ്. എന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ച ഒരു സ്ഥലത്തുപോലും ഞാന്‍ സഭ്യതയുടെ അതിരുകള്‍ കടന്നുപോയിട്ടില്ല. എന്റെ കമന്റുകള്‍ താങ്കളുടെ ബ്ലോഗില്‍ ഇനി പോസ്റ്റ് ചെയ്യണമെന്നില്ല എന്ന അഭിപ്രായം എന്തുകൊണ്ടാണ് താങ്കള്‍ പറയുന്നത്? താങ്കള്‍ ചര്‍ച്ച ചെയ്ത വിഷയവുമായി ബന്ധപ്പെട്ടു ഞാന്‍ നല്‍കിയ കമന്റുകളില്‍ എന്ത് തെറ്റാണു താങ്കള്‍ കണ്ടത്? ഞാന്‍ താങ്കളെപ്പോലെ വേദപുസ്ത്കങ്ങളിലെ വാക്യങ്ങള്‍ ഒന്നുംതന്നെ ഉപയോഗിചില്ലല്ലോ? താങ്കളുടെ നിഗമനങ്ങളിലെ എന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ചതല്ലേ ഉള്ളൂ... അവ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ എന്നെ ബ്ലോഗ് വിലക്കുകയാണോ ചെയ്യേണ്ടത്?
താങ്കള്‍ ഇവിടെ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇസ്ലാമിനെക്കുരിചാണെങ്കിലും അതില്‍ മറ്റൊരു മതവിശ്വാസിയുടെ ഏതെങ്കിലും കാര്യങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ അതിന്റെ ആധികാരികതയെ ആ മതത്തില്‍പ്പെട്ട ആരെങ്കിലും ചോദ്യംചെയ്താല്‍ അവയ്ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നതല്ലേ ഉത്തമം. സ്വന്തം മതത്തെ മറ്റൊരു മതവുമായി മാറ്റുരച്ചുനോക്കി മൂല്യം നിര്‍ണയികേണ്ട ഒന്നാണോ? ഇനി അഥവാ അങ്ങനെ ആവശ്യമുന്ടെങ്കില്‍ സ്വന്തം മതത്തിലെ പ്രബോധനങ്ങളെ / നിയമങ്ങളെ മറ്റൊരു മതത്തിന്റെ നിയമവുമായി / പ്രബോധനവുമായി താരതമ്യം ചെയ്തുകൂടെ? ക്രിസ്ത്യാനിസതെക്കുറിച്ചു താങ്കള്‍ക്കുള്ള സംശയങ്ങള്‍ എന്റെ വിശ്വാസം അനുസരിച്ച് എന്നാലാവുംവിധം പരിഹരിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷെ താങ്കള്‍ മനസിലാകിയ ക്രിസ്ത്യാനിസം എന്താണെന്ന് എന്നോട് പറഞ്ഞെങ്കില്‍ മാത്രമേ അത് സാധ്യമാകൂ.
താങ്കള്‍ സൂചിപ്പിച്ചപോലെ താങ്കളുടെ പോസ്റ്റിലെ ലേഖനങ്ങളെക്കുറിച്ചു എനിക്കുള്ള സംശയങ്ങളാണ് ക്രമമായി അക്കമിട്ടു താങ്കളോട് ചോദിച്ചത്, അല്ലാതെ എന്റെ കയ്യില്‍നിന്നും സ്വന്തമായി എഴുതിയ ഒരു വാചകം പോലും അതിലില്ല ( സന്ദര്‍ഭവശാല്‍ ചില ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടിയതൊഴിച്ചാല്‍ ). താങ്കളുടെ മറുപടിയില്‍ സൂചിപ്പിച്ച "വസ്തുതകള്‍" എന്നതുകൊണ്ട് താങ്കള്‍ അര്‍ത്ഥമാക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലല്ലോ? അഥവാ താങ്കള്‍ ഉദ്ദേശിക്കുന്നത് ബൈബിള്‍ വാക്യങ്ങള്‍ ആണെങ്കില്‍ അവ താങ്കള്‍ക്കു "വസ്തുതകള്‍" ആണെങ്കിലും എനിക്ക് "വിശ്വാസം" അല്ലേ? അപ്പോള്‍ വിയോജിപ്പ് തീര്‍ച്ചയായും രേഖപ്പെടുത്തെണ്ടാതല്ലേ?
താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് തന്ന മറുപടിയില്‍ പറഞ്ഞപോലെ താങ്കള്‍ പറഞ്ഞതെല്ലാം താങ്കളുടെ അഭിപ്രായങ്ങള്‍ മാത്രം എന്ന് കരുതുന്നതുകൊണ്ടും, ഞാന്‍ ഇനി താങ്കളുടെ ബ്ലോഗില്‍ കമന്റ് പോസ്റ്റ് ചെയ്യണമെന്നില്ല എന്ന താങ്കളുടെ ആവശ്യം മുഖവിലയ്ക്കെടുത്തുകൊണ്ടും (താങ്കളുടെ 17 ഉത്തരങ്ങളെക്കുറിച്ചും ഒരു സംവാദം ആഗ്രഹിച്ചിരുന്നെങ്കിലും) താങ്കള്‍ക്കുള്ള എന്റെ മറുപടി ഇവിടെ പൂര്‍ത്തിയാക്കുന്നു.