ശ്രീ സി.കെ.ലത്തീഫ് എഴുതിയ യേശുപ്രവചിച്ച ആശ്വാസദായകന്‍ എന്ന ലേഖനം വായിച്ചപ്പോള്‍ അദ്ദേഹത്തോട് ചോദിക്കാന്‍ എനിക്ക് തോന്നിയ സംശയങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു. എന്റെ ഈ ലേഖനത്തിലെ ഏതെങ്കിലും സംശയങ്ങള്‍ക്ക് / പ്രസ്താവനകള്‍ക്ക് മറുപടി പറയണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവ ദയവായി കമന്റുകളായി നല്‍കാവുന്നതാണ്. എന്റെ കാഴ്ചപ്പാടിലെ തെറ്റുകള്‍ ചൂണ്ടികാട്ടിയാല്‍ (ശരിയായവ നിര്‍ദ്ദേശിച്ചാല്‍) തിരുത്തുവാന്‍ ഞാന്‍ തയ്യാറാണ്. എന്റെ സംശയങ്ങള്‍ ഞാന്‍ ക്രമമായി ചുവടെ ചേര്‍ക്കുന്നു.
1. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത. -
താങ്കളോട് ചര്‍ച്ചയ്ക്കു വരുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ട എന്ന് കരുതുന്നവര്‍ മാത്രമാണ് എന്നാണോ താങ്കള്‍ ഇവിടെ ഉദ്ദേശിക്കുന്നത്?
2. ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്.
- ഈ രണ്ടു വാക്യങ്ങളും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലല്ലോ സുഹൃത്തെ? ഇതില്‍ ആദ്യം പറഞ്ഞ വാചകം ശരിയാണെങ്കില്‍ മുഹമ്മദ് നബിയെക്കാളും പക്വത ആ ജനതയ്ക്കുണ്ടായിരുന്നു എന്നാണോ?
- ഈ രണ്ടു വാക്യങ്ങളും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലല്ലോ സുഹൃത്തെ? ഇതില്‍ ആദ്യം പറഞ്ഞ വാചകം ശരിയാണെങ്കില്‍ മുഹമ്മദ് നബിയെക്കാളും പക്വത ആ ജനതയ്ക്കുണ്ടായിരുന്നു എന്നാണോ?
3. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. -
എന്തൊക്കെയാണ് മദീനയില്‍ വച്ച് നല്‍കിയ നിയമങ്ങള്‍ എന്ന് താങ്കള്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ലല്ലോ?
എന്തൊക്കെയാണ് മദീനയില്‍ വച്ച് നല്‍കിയ നിയമങ്ങള്‍ എന്ന് താങ്കള്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ലല്ലോ?
4. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.
- സമഗ്രവും സമ്പൂര്‍ണവുമായ നിയമം എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
- സമഗ്രവും സമ്പൂര്‍ണവുമായ നിയമം എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
5. മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു -
അങ്ങനെയാണെങ്കില്‍ ഇസ്ലാം / മുസ്ലിം മതം മുഹമ്മദ് നബിക്കും മുന്‍പേ ഉണ്ടായിരുന്ന എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്. അതല്ലയെങ്കില്‍ മുഹമ്മദ് നബിയും, മോശയും യേശുവിനെയും പോലെ ഒരു യഹൂദന്‍ ആയിരുന്നു എന്നാണോ? അങ്ങനെയായിരുന്നുവെങ്കില്‍ മുഹമ്മദ് നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മറ്റൊരു യഹൂദനായ യേശുവിന്റെ അനുയായികളോട് (അവരുടെ കാഴ്ചപ്പാടില്‍ ദൈവപുത്രന്‍) എന്തിനാണ് താങ്കള്‍ നബിയിലേക്ക് നോക്കുവാന്‍ ആവശ്യപ്പെടുന്നത്? നബിയാണ് യേശുവിനെക്കള്‍ ശ്രേഷ്ടന്‍ എന്ന് താങ്കള്‍ വിശ്വസിക്കുന്നപോലെ യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കും അവകാശം ഇല്ലേ? മുഹമ്മദ് നബി യഹൂദന്‍ ആയിരുന്നുവെങ്കില്‍ ഇസ്ലാം / മുസ്ലിം മതത്തിന്റെ പ്രവാചകന്‍ ആയതെങ്ങനെ? അതല്ല മോശയും, യേശുവും നബിയുമെല്ല്ലം മുസ്ലിങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്ന യഹൂദര്‍ ആരുടെ പിന്തുടര്ച്ചയായിരിക്കും?

6. മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍ നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്. -
ക്രിസ്ത്യന്‍ വിശ്വാസം അനുസരിച്ച് യേശു മനുഷ്യരുടെ പാപങ്ങള്‍ / തെറ്റുകള്‍ സ്വയം ഏറ്റുകൊണ്ട് കുരിശുമരണം വഹിക്കുകയാണ് ചെയ്തത്. ( ക്രിസ്ത്യന്‍ വിശ്വാസം എന്ന് പറയാന്‍ കാരണം ഇസ്ലാം മതവിശ്വാസപ്രകാരം യേശുവിന്റെ മരണം എങ്ങനെയാണ് എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്) സ്വന്ത ജീവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ചു യേശു നല്‍കിയ മാതൃക തിന്മയെ നന്മകൊണ്ടു ജയിക്കുന്നതായതുകൊണ്ട് യേശുവിന്റെ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവുന്നതല്ലേ?

7 .മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ -
താങ്കള്‍ വിവരിക്കുന്ന ഇതേ അര്‍ഥം തന്നെയാണ് എന്റെ അറിവിലുള്ള മറ്റെല്ലാ മതഗ്രന്ഥങ്ങളിലും ഉള്ളത്. ഓരോ മതക്കാരും താങ്കളാണ് ദൈവത്തെ ഏറ്റവും നന്നായി അവതരിപ്പിക്കുന്നത് മറ്റാരും അതുപോലെ അവതരിപ്പിക്കുന്നില്ല എന്ന് താങ്കളെപ്പോലെ വാദിച്ചാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?

(എന്റെ കുട്ടിക്കാലം മുതല്‍ വീടിനടുത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തില്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ഭക്തിഗാനം ഉണ്ട്.... അതിന്റെ ആദ്യവരികള്‍ ..... മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായി കാവല്‍വിളക്കായി കരളിലിരിക്കുന്നു.... എന്നാണു)
8 .ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. -
ഈ പാഠങ്ങള്‍ തന്നെയാണ് മുഹമ്മദ് നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് (5 നൂറ്റാണ്ട് എന്നത് താങ്കളുടെ തന്നെ വാക്കുകള്‍, എനിക്ക് വ്യക്തമായി അറിയില്ല യേശുവിന്റെ കാലശേഷം എത്ര നാള്‍ കഴിഞ്ഞിട്ടാണ് മുഹമ്മദ് നബി ജനിച്ചതെന്നത് ) യേശുവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും ലോകത്തെ പഠിപ്പിച്ചതും.

9. തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍) -
നിരക്ഷരതയുടെ പ്രാധാന്യം എന്താണെന്ന് മനസിലാവുന്നില്ല.
നിരക്ഷരതയുടെ പ്രാധാന്യം എന്താണെന്ന് മനസിലാവുന്നില്ല.
10. 'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. -
ഈ വാക്യത്തില്‍ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ലോകത്തെ മറ്റെല്ലാ മതഗ്രന്ഥങ്ങളും തെറ്റായ മാര്‍ഗമാണ് കാണിച്ചു തരുന്നത് എന്നാണോ? അല്ലെങ്കില്‍ മറ്റെല്ലാം കുറച്ചു ശരി, ഖുര്‍ ആന്‍ കൂടുതല്‍ ശരി എന്നാണോ? ശരി, തെറ്റ് ഇവയില്‍ കൂടുതല്‍, കുറവ് ഇങ്ങനെയുള്ള അളവുകള്‍ ഉണ്ടോ? ഒന്നുകില്‍ മുഴുവനും ശരി അല്ലെങ്കില്‍ മുഴുവനും തെറ്റ് അങ്ങനെയല്ലേ?

11. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. -
താങ്കള്‍ ഈ ചോദ്യം വെറുതെ ചോദിച്ചുപോയാല്‍ ഈ ലേഖനം വായിക്കുന്നവര്‍ എങ്ങനെ ഉത്തരം പറയും? മറിയത്തിന്റെ പരിശുദ്ധിയെക്കുരിച്ചു ഖുര്‍ ആനിലും ബൈബിളിലും ഉള്ള കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുവേണ്ടേ ഇങ്ങനെ ചോദിക്കാന്‍?

12. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു -
താങ്കള്‍ ഇങ്ങനെ എഴുതിയത് മുസ്ലിം സമുദായത്തിലെ സഹോദരങ്ങള്‍ ഇവ രണ്ടും ചെയ്യുന്നു, പരിശുദ്ധ ഖുര്‍ ആന്‍ അനുസരിച്ച് അത് തെറ്റാണു എന്ന് അവരെ പഠിപ്പിക്കുവാനാണോ? അതല്ല ക്രിസ്ത്യാനികളെ ഉദ്ദേശിചാനെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് താങ്കള്‍ക്കെന്തെങ്കിലും നഷ്ടം സംഭവിക്കുന്നുവോ?

13. യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല -
താങ്കളുടെ ഈ പ്രസ്താവനയ്ക്ക് യോജിക്കുന്ന ഒരു വാക്യമെങ്കിലും താങ്കളുടെ ഈ ലേഖനത്തില്‍ ഉണ്ടെന്നു താങ്കള്‍ക്കു തോന്നുന്നുവോ? നിഷ്പക്ഷമായ പഠനം എന്ന് പറയുന്നത് സ്ഥാനത്തും അസ്ഥാനത്തും സ്വന്തം വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ ഉപയോഗിക്കുക എന്നതാണോ? പരിശുദ്ധ ഖുര്‍ ആനിലെ വാക്യങ്ങള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കുവാന്‍ പാകത്തില്‍ വാരി വിതറി സ്വന്തം വിശ്വാസം മാത്രമാണ് ഉത്തമം മറ്റെല്ലാം മൂല്യമില്ലാത്തവ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തന്നെ സ്വന്തം വിശ്വാസത്തിന്റെ മേന്മയില്‍ സംശയം ഉള്ളത് കൊണ്ടല്ലേ.

14. ഇതൊരു മനശാസ്ത പ്രതിരോധമാണ് എന്ന് തോന്നുന്നു. -
തീര്‍ച്ചയായും താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ താങ്കളും അതുതന്നെയല്ലേ അഞ്ചു ലേഖനങ്ങളിലും അവയുടെ കമന്റുകള്‍ക്കുള്ള മറുപടിയിലും ചെയ്തുകൊണ്ടിരുന്നത്?
തീര്‍ച്ചയായും താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ താങ്കളും അതുതന്നെയല്ലേ അഞ്ചു ലേഖനങ്ങളിലും അവയുടെ കമന്റുകള്‍ക്കുള്ള മറുപടിയിലും ചെയ്തുകൊണ്ടിരുന്നത്?
15. ശത്രുക്കളുടെ പടയണി പാരാവാരം പോലെ വന്നപ്പോള്‍ അവയെ ചെറുത്ത് നിന്ന് തന്നെ പിന്നില്‍ അണിനിരന്ന് വിശ്വാസികളെ ശത്രുക്കള്‍ മുന്നിലേക്ക് എറിഞ്ഞുകൊടുത്തില്ല എന്നത് തെറ്റല്ല. യേശുവിന് ഇതേ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അദ്ദേഹവും ഇതേപോലെ പോരാടുമായിരുന്നു. ഇല്ലെങ്കില്‍ ഒരു മഹാഭീരു എന്നല്ലാതെ ഒരു വിശേഷണത്തിനും അദ്ദേഹം അര്‍ഹമായിരുന്നില്ല.-
താങ്കളുടെ ഈ വീക്ഷണം മണ്ടത്തരം എന്നേ പറയാനൊക്കു... ബൈബിളിലെ സുവിശേഷഭാഗങ്ങള്‍ സ്വന്തം ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന താങ്ങള്‍ ആ സുവിശേഷങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു സാഹചര്യം കണ്ടില്ല എന്ന് പറയുമ്പോള്‍ ഒന്നുകില്‍ താങ്കള്‍ സുവിശേഷങ്ങള്‍ വായിച്ചിട്ടില്ല അല്ലെങ്കില്‍ താങ്കള്‍ നുണ പറയുന്നു.
16 . യേശുവിന് ബലം പ്രയോഗിക്കേണ്ട അധികം സന്ദര്‍ഭം ഉണ്ടായതായി കാണുന്നില്ല. കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്നോ താഴെ വചനം വായിക്കുക. ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻ വാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;' -
ഈ വാചകത്തിന് ശേഷം യേശു എന്തിനിത് ചെയ്തു എന്ന് അടുത്ത വചനങ്ങളില്‍ യേശു തന്നെ പറയുന്നതായി എഴുതിയിട്ടുണ്ട്. താങ്കള്‍ അത് വായിക്കാഞ്ഞതാണോ? അതോ വായിച്ചിട്ട് സൗകര്യപൂര്‍വ്വം ഒഴിവാക്കിയതോ?
17 . ഞാനൊരിക്കല്‍ കൂടി പറയുന്നു ശത്രുക്കളെ സ്‌നേഹിക്കേണ്ട; ശത്രുക്കളാക്കി, ശത്രുക്കളെന്ന് വരുത്തി ഉന്‍മൂലനം ചെയ്യുന്ന പരിപാടി മാത്രം ആരും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാല്‍, അപ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നവരെ ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇന്ന് നാം കാണുന്ന സകല പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരം വളരെ എളുപ്പമായിരിക്കും -
ഇങ്ങനെ പറയുമ്പോഴും താങ്കളുടെ ലേഖനങ്ങളിലെ ശൈലി ഇതിനോട് യോജിക്കുന്നില്ലല്ലോ?
ഇങ്ങനെ പറയുമ്പോഴും താങ്കളുടെ ലേഖനങ്ങളിലെ ശൈലി ഇതിനോട് യോജിക്കുന്നില്ലല്ലോ?
പല കമന്റുകളും കണ്ടില്ലെന്ന് നടിക്കുന്നത് അതില്‍ മറുപടി പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടും പിന്നെ അങ്ങനെയും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുമാണ്. എങ്കിലും കമന്റുകളിലൊക്കെ വിചാരത്തേക്കാള്‍ വികാരമാണെന്ന് പറയാതെ നിവൃത്തിയില്ല. -
ഇങ്ങനെ പറയുവാന്‍ താങ്കള്‍ക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ടുതന്നെ എന്റെ ഈ ലേഖനത്തിന് / ഇതിലെ കമന്റുകള്‍ക്ക് താങ്കളില്‍നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഇങ്ങനെ പറയുവാന്‍ താങ്കള്‍ക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ടുതന്നെ എന്റെ ഈ ലേഖനത്തിന് / ഇതിലെ കമന്റുകള്‍ക്ക് താങ്കളില്‍നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ശ്രീ സി.കെ.ലത്തീഫ് എനിക്ക് നല്‍കിയ മറുപടികള്‍ (ഇവ അദ്ദേഹം സ്വന്തം ബ്ലോഗില്‍ എഴുതിയതുകൊണ്ട് ഞാന്‍ ഇവ്ടെക്ക് പകര്‍ത്തുന്നു)
മറുപടിഇല്ലാതാക്കൂCKLatheef പറഞ്ഞു...
ഓര്‍ക്കുവിന്‍ , അല്ലാഹു പ്രവാചകന്മാരില്‍നിന്നു ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് നാളെ ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ തിട്ടമായും അദ്ദേഹത്തെ വിശ്വസിക്കേണ്ടതും സഹായിക്കേണ്ടതുമാകുന്നു. ഇവ്വിധം അരുളിക്കൊണ്ട് അല്ലാഹു ചോദിച്ചു: 'നിങ്ങളിതു സ്വീകരിക്കുകയും തദനുസാരം എന്നോടു ചെയ്ത പ്രതിജ്ഞയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തില്ലേ?' അവര്‍ പറഞ്ഞു: 'അതെ. ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.' അവന്‍ അരുളി: 'ശരി, എങ്കില്‍ നിങ്ങള്‍ സാക്ഷികളാകുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷിയാകുന്നു. ഇനി തങ്ങളുടെ പ്രതിജ്ഞയില്‍നിന്നു പിന്തിരിയുന്നവരാരോ, അവര്‍ പാപികള്‍തന്നെയാകുന്നു.' (3:81-82)
പ്രിയ സന്തോഷ് ,
മുകളില്‍ നല്‍കിയത് വിശുദ്ധഖുര്‍ആനിലെ രണ്ട് സൂക്തങ്ങളുടെ പരിഭാഷയാണ്. ദൈവം ഏത് പ്രവാചകനെ നിയോഗിച്ചപ്പോഴും ഇപ്രകാരം ഒരു കരാര്‍വാങ്ങിയിരുന്നു. അഥവാ അവര്‍ ദൈവം നിയോഗിക്കുന്ന പ്രവാചകന്‍മാര്‍ മാത്രമാണ് ഇനിയൊരു പ്രവാചകന്‍ വരുമ്പോള്‍ അദ്ദേഹത്തെ പിന്‍പറ്റുക ആ പ്രവാചകന്‍മാരുടെ പോലും ഉത്തരവാദിത്തമാണ്. ആ നിലക്ക് മൂസാ ഇപ്പോള്‍ ആഗതനായാല്‍ അദ്ദേഹത്തിന് എന്നെ പിന്‍പറ്റുക മാത്രമായിരിക്കും ചെയ്യാനുള്ളത് എന്ന് മുഹമ്മദ് നബി പ്രഖ്യാപിക്കുകയുണ്ടായി. മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് ഇപ്രാകരം എല്ലാ മുന്‍പ്രവാചകന്‍മാര്‍ക്കും അറിവ് നല്‍കപ്പെട്ടിരുന്നു എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വേദങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളില്‍ അത്തരം പരാമര്‍ശങ്ങളുണ്ടോ എന്ന് ചില കുതുകികള്‍ തെരയുന്നത്. അത്ഭുതകരമെന്നു പറയട്ടെ മിക്കവാറും വേദങ്ങളില്‍ അത്തരം വ്യക്തമായ പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുകയും ചെയ്യുന്നു. ഇത്തരമൊരന്വേഷണമാണ് ഞാന്‍ ആറ് പോസ്റ്റിലൂടെയും അതിനോടനുബന്ധിച്ച കമന്റിലൂടെയും നടത്തിയത്. ഇത് എന്റെ വായനക്കാര്‍ക്കെല്ലാവര്‍ക്കും ബോധ്യപ്പെടുത്തിയേ അടങ്ങൂ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പരിധിവിടരുത് എന്ന കരുതിയാണ് സാജനും താങ്കളും നല്‍കിയ ചിലകമന്റുകളോട് ആ നിലക്ക് പ്രതികരിക്കാത്തത്. അതിന് കഴിയാത്തതുകൊണ്ടല്ല. അത്തരമൊരു ഖണ്ഡനമണ്ഡനം ഞാനീ വിഷയത്തില്‍ ഉദ്ദേശിച്ചിട്ടില്ല. നിങ്ങള്‍ക്ക് നിങ്ങളുടെതായ വ്യാഖ്യാനങ്ങളെ സ്വീകരിക്കാം. അതുകൊണ്ടുതന്നെ തല്‍കാലം ബൈബിള്‍ തലനാരിഴ കീറാന്‍ ഞാനില്ല. അതിന് യോജിച്ച ഒരു ഗ്രന്ഥമാണ് അതെന്നും എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ ക്ഷമിക്കുക.
താങ്കളുടെ പോസ്റ്റില്‍ ഈ വീക്ഷണം പുലര്‍ത്തുന്നവരാരെങ്കിലും ചര്‍ചയില്‍ പങ്കെടുത്തേക്കാം. താങ്കള്‍ ഇവിടെ ഇനി കമന്റ് പോസ്റ്റ് ചെയ്യണമെന്നുമില്ല. ഞാന്‍ ഇവിടെ ആദ്യാവസാനം ചര്‍ചചെയ്യാനുദ്ദേശിക്കുന്നത് ഇസ്‌ലാമിനെക്കുറിച്ചാണ്. അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ താങ്കള്‍ക്ക് ചോദിക്കാം. ക്രിസ്ത്യാനിസത്തെ കുറച്ച് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ സാധ്യതയുള്ള ഒരു ബ്ലോഗറെ കാണിച്ചുതന്നാല്‍ ഉപകാരം. സ്വന്തം ബ്ലോഗില്‍ മറ്റുള്ളവരോട് ചോദ്യം കുറക്കുക. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഉപയോഗപ്പെടുത്തുക അതാണ് ഞാന്‍ സ്വീകരിച്ച ശൈലി. ഞാനെന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വേണമെങ്കില്‍ ചോദ്യരൂപത്തില്‍ ഉന്നയിക്കാം. ഞാന്‍ സമയമനുസരിച്ച് മറുപടി പറയാന്‍ ശ്രമിക്കാം.ഞാന്‍ പറഞ്ഞ വലകാര്യങ്ങളും വസ്തുതക്ക് നിരക്കാത്തതാണെങ്കില്‍(നിങ്ങളുടെ വിശ്വാസത്തിന് നിരക്കാത്തതാണ് എങ്കിലല്ല) വിയോജിപ്പ് രേഖപ്പെടുത്താം. അതിനപ്പുറം വ്യക്തിപരമായ ഒരേറ്റുമുട്ടലിന് ഞാനില്ല. അതിന് മാത്രമേ കമന്റുകള്‍ ഉപകരിക്കൂ എങ്കില്‍ അത്തരം കമന്റുകള്‍ മുഖം നോക്കാതെ ഒഴിവാക്കും.
2010, ഫെബ്രുവരി 26 3:28 pm
CKLatheef പറഞ്ഞു...
മറുപടിഇല്ലാതാക്കൂതാങ്കളുടെ പോസ്റ്റ് കമന്റായി ഇവിടെ നല്‍കിയിരിക്കുന്നു. താങ്കള്‍ വളരെ ഗൗരവത്തില്‍ തന്നെ ഈ വിഷയം കാണുന്നു എന്നതിന്റെ സൂചനയായി ഞാനതിനെക്കാണുന്നു. ഞാനെനിക്ക് സ്വയം നിശ്ചയിച്ച പരിധിയില്‍ നിന്ന് മറുപടി പറയാന്‍ ശ്രമിക്കാം.
2010, ഫെബ്രുവരി 26 3:33 pm
CKLatheef പറഞ്ഞു...
1. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത. -
താങ്കളോട് ചര്‍ച്ചയ്ക്കു വരുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ട എന്ന് കരുതുന്നവര്‍ മാത്രമാണ് എന്നാണോ താങ്കള്‍ ഇവിടെ ഉദ്ദേശിക്കുന്നത്?
എന്റെ മറുപടി: അല്ല.
2010, ഫെബ്രുവരി 26 3:45 pm
CKLatheef പറഞ്ഞു...
2. ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്.
- ഈ രണ്ടു വാക്യങ്ങളും തമ്മില്‍ യാതൊരു യോജിപ്പും ഇല്ലല്ലോ സുഹൃത്തെ? ഇതില്‍ ആദ്യം പറഞ്ഞ വാചകം ശരിയാണെങ്കില്‍ മുഹമ്മദ് നബിയെക്കാളും പക്വത ആ ജനതയ്ക്കുണ്ടായിരുന്നു എന്നാണോ?
മറുപടി: ഒരു ജനതയില്‍ പ്രവാചകനെ പിന്‍പറ്റുന്നവരും പിന്‍പറ്റാത്തവരുമുണ്ടാകും അത് വൈരുദ്ധ്യമല്ല. പിന്‍പറ്റിയവര്‍ പ്രവാചക കല്‍പനകള്‍ ജീവിത്തില്‍ പകര്‍ത്താനും അത് പ്രചരിപ്പിക്കാനും കഴിവും പക്വതയുമുള്ളവരായിരുന്നു. മുഹമ്മദ് നബിയെക്കാള്‍ പക്വത ആ ജനതക്കുണ്ടായിരുന്നു എന്നതില്‍ നിന്ന് വരുന്നില്ല.
2010, ഫെബ്രുവരി 26 3:47 pm
CKLatheef പറഞ്ഞു...
3. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. -
എന്തൊക്കെയാണ് മദീനയില്‍ വച്ച് നല്‍കിയ നിയമങ്ങള്‍ എന്ന് താങ്കള്‍ ഇവിടെ വ്യക്തമാക്കിയിട്ടില്ലല്ലോ?
മറുപടി: ഖുര്‍ആനില്‍ മദനീ അധ്യായങ്ങള്‍ എന്ന ഒരു വിഭാഗം അധ്യായങ്ങളുണ്ട് ചുരുക്കത്തില്‍ അവ വായിച്ചാല്‍ ഏതൊക്കെയാണ് ആ നിയമങ്ങള്‍ എന്ന് ലഭിക്കും. ജീവിതത്തിന്റെ ഒരു രംഗവും അതില്‍ നിന്ന് വിട്ടിട്ടില്ല. അതിന്റെ വൈപുല്യം അറിയാത്തത് കൊണ്ടാണ് ആ നിയമങ്ങള്‍ താങ്കള്‍ എവിടെയും വ്യക്തമാക്കിയില്ലല്ലോ എന്ന് പരിഭവിക്കുന്നത്.
2010, ഫെബ്രുവരി 26 3:49 pm
CKLatheef പറഞ്ഞു...
4. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.
- സമഗ്രവും സമ്പൂര്‍ണവുമായ നിയമം എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
മറുപടി: ഇസ്‌ലാമിക നിയമം പോലുള്ള നിയമം.
2010, ഫെബ്രുവരി 26 3:50 pm
CKLatheef പറഞ്ഞു...
മറുപടിഇല്ലാതാക്കൂ5. മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു -
അങ്ങനെയാണെങ്കില്‍ ഇസ്ലാം / മുസ്ലിം മതം മുഹമ്മദ് നബിക്കും മുന്‍പേ ഉണ്ടായിരുന്ന എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്.
മറുപടി: അതെ.
അതല്ലയെങ്കില്‍ മുഹമ്മദ് നബിയും, മോശയും യേശുവിനെയും പോലെ ഒരു യഹൂദന്‍ ആയിരുന്നു എന്നാണോ?
മറുപടി: മുഹമ്മദ് നബിയും മോശയും യേശുവും ദൈവത്തിന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നവരെന്ന നിലയില്‍ മുസ്്‌ലിംകളായിരുന്നു. അവരാരും യഹൂദര്‍ ആയിരുന്നില്ല.
അങ്ങനെയായിരുന്നുവെങ്കില്‍ മുഹമ്മദ് നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മറ്റൊരു യഹൂദനായ യേശുവിന്റെ അനുയായികളോട് (അവരുടെ കാഴ്ചപ്പാടില്‍ ദൈവപുത്രന്‍) എന്തിനാണ് താങ്കള്‍ നബിയിലേക്ക് നോക്കുവാന്‍ ആവശ്യപ്പെടുന്നത്?
മറുപടി: 1. മുഹമ്മദ് പ്രവാചകനാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാല്‍. 2. പ്രവാചകനെ പിന്‍പറ്റാതിരുന്നതാല്‍ നരകത്തില്‍ പ്രവേശിക്കേണ്ടവരും എന്നറിയുന്നതിനാല്‍. 3. യേശുപ്രവചിച്ച സത്യത്തിന്റെ ആത്മാവ് മുഹമ്മദ് നബിയാണെന്ന് കരുതുന്നതിനാല്‍.
നബിയാണ് യേശുവിനെക്കള്‍ ശ്രേഷ്ടന്‍ എന്ന് താങ്കള്‍ വിശ്വസിക്കുന്നപോലെ യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്കും അവകാശം ഇല്ലേ?
മറുപടി: ഉണ്ട്
മുഹമ്മദ് നബി യഹൂദന്‍ ആയിരുന്നുവെങ്കില്‍ ഇസ്ലാം / മുസ്ലിം മതത്തിന്റെ പ്രവാചകന്‍ ആയതെങ്ങനെ? അതല്ല മോശയും, യേശുവും നബിയുമെല്ല്ലം മുസ്ലിങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്ന യഹൂദര്‍ ആരുടെ പിന്തുടര്ച്ചയായിരിക്കും?
മറുപടി: പൗരോഹിത്യമതത്തിന്റെ
2010, ഫെബ്രുവരി 26 4:01 pm
CKLatheef പറഞ്ഞു...
6. മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍ നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്. -
ക്രിസ്ത്യന്‍ വിശ്വാസം അനുസരിച്ച് യേശു മനുഷ്യരുടെ പാപങ്ങള്‍ / തെറ്റുകള്‍ സ്വയം ഏറ്റുകൊണ്ട് കുരിശുമരണം വഹിക്കുകയാണ് ചെയ്തത്. ( ക്രിസ്ത്യന്‍ വിശ്വാസം എന്ന് പറയാന്‍ കാരണം ഇസ്ലാം മതവിശ്വാസപ്രകാരം യേശുവിന്റെ മരണം എങ്ങനെയാണ് എന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്) സ്വന്ത ജീവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ചു യേശു നല്‍കിയ മാതൃക തിന്മയെ നന്മകൊണ്ടു ജയിക്കുന്നതായതുകൊണ്ട് യേശുവിന്റെ പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവുന്നതല്ലേ?
മറുപടി: മുസ്‌ലിംകളുടെ വിശ്വാസ പ്രകാരം യേശുമരിച്ചിട്ടില്ല. ദൈവത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായത്. പ്രവാചക വചനങ്ങളനുസരിച്ച് അന്ത്യദിനത്തോടനുബന്ധിച്ച് ഭൂമിയിലേക്ക് തിരിച്ചുവരും പിന്നീട് മരിക്കു.
ഈ ക്രിസ്ത്യന്‍ വിശ്വാസം കൊണ്ടുനടക്കാന്‍ ക്രൈസ്തവര്‍ക്ക് അവകാശമുള്ള പോലെ തന്നെ ഇത് വിശ്വസിക്കാതിരിക്കാന്‍ എനിക്കും അവകാശമുണ്ട്. എന്റെ മതദര്‍ശനമനുസരിച്ച് ഇതില്‍ ഒരു പാട് പ്രശ്‌നങ്ങളുണ്ട്.
a. യേശു ഒരു പ്രവാചകനായിരുന്നു. പാപങ്ങള്‍ പരിഹരിക്കാന്‍ ഇങ്ങനയൊരു മാര്‍ഗം ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടൊപ്പം ദൈവത്തോട് പശ്ചാതപിക്കുക. മനുഷ്യരോട് ബന്ധപ്പെട്ട തെറ്റ് അവരോട് പൊറുത്ത് തരാന്‍ ആവശ്യപ്പെടുക. ഇതായിരുന്നു പ്രവാചകന്‍മാര്‍ നല്‍കിയ പരിഹാരം.
(തല്‍കാലം അങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല)
b. യേശു ഇങ്ങനെയൊരു കുരിശ് മരണത്തിന് കരുതി വന്നതാണെന്ന ധ്വനി ഇപ്രകാരം പറയുമ്പോള്‍ വന്നുചേരുന്നു. അതെന്റെ വിശ്വാസമനുസരിച്ച് ശരിയല്ല. തിന്‍മയെ നിസ്സഹായമായി ഏറ്റ് വാങ്ങുന്നതിന്റെ മാതൃകയായി മാത്രമേ ഇതിനെ കാണാന്‍ എനിക്ക് കഴിയുന്നുള്ളൂ. ഇനി ആര്‍ക്കെക്കിലും ഇതൊരു മഹത്തായ സന്ദേശം നല്‍കി തിന്‍മയെ നന്മകൊണ്ട് ജയിന്നതിന് വഴികാട്ടിയായി സ്വീകരിക്കുന്നെങ്കില്‍ എനിക്ക് അതില്‍ യാതൊരു പരിഭവവുമില്ല. സന്തേഷമേയുള്ളൂ.
CKLatheef പറഞ്ഞു...
മറുപടിഇല്ലാതാക്കൂ7 .മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ -
താങ്കള്‍ വിവരിക്കുന്ന ഇതേ അര്‍ഥം തന്നെയാണ് എന്റെ അറിവിലുള്ള മറ്റെല്ലാ മതഗ്രന്ഥങ്ങളിലും ഉള്ളത്. ഓരോ മതക്കാരും താങ്കളാണ് ദൈവത്തെ ഏറ്റവും നന്നായി അവതരിപ്പിക്കുന്നത് മറ്റാരും അതുപോലെ അവതരിപ്പിക്കുന്നില്ല എന്ന് താങ്കളെപ്പോലെ വാദിച്ചാല്‍ എന്താകും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?
മറുപടി: ഭീകരമായി ഒന്നും സംഭവിക്കാനില്ല. ഏടാ നമ്മളൊക്കെ ഒരേ ദൈവത്തെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. നാമെന്തിന് കലഹിക്കുന്നു, എന്ന് സാധരണക്കാര്‍ ചിന്തിക്കാന്‍ തുടങ്ങും.
(എന്റെ കുട്ടിക്കാലം മുതല്‍ വീടിനടുത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തില്‍ ഞാന്‍ സ്ഥിരമായി കേള്‍ക്കാറുള്ള ഒരു ഭക്തിഗാനം ഉണ്ട്.... അതിന്റെ ആദ്യവരികള്‍ ..... മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായി കാവല്‍വിളക്കായി കരളിലിരിക്കുന്നു.... എന്നാണു)
മറുപടി: നല്ലവരികള്‍. ദൈവസാന്നദ്ധ്യം എല്ലായിടത്തുമുണ്ട് എന്നതിന്റെ വ്യക്തമായ സൂചന. നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും ദൈവവദനം അവിടെയുണ്ട് എന്ന് ഖുര്‍ആന് വചനത്തിന്റെ മറ്റൊരു രൂപം. കരുണാമയനായി കാവല്‍വിളക്കായി കരളിലിരിക്കുന്ന ദൈവസങ്കല്‍പം
മഹത്തരം.
2010, ഫെബ്രുവരി 26 4:26 pm
CKLatheef പറഞ്ഞു...
8 .ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. -
ഈ പാഠങ്ങള്‍ തന്നെയാണ് മുഹമ്മദ് നബിയുടെ ജനനത്തിനും 5 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് (5 നൂറ്റാണ്ട് എന്നത് താങ്കളുടെ തന്നെ വാക്കുകള്‍, എനിക്ക് വ്യക്തമായി അറിയില്ല യേശുവിന്റെ കാലശേഷം എത്ര നാള്‍ കഴിഞ്ഞിട്ടാണ് മുഹമ്മദ് നബി ജനിച്ചതെന്നത് ) യേശുവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരും ലോകത്തെ പഠിപ്പിച്ചതും.
മറുപടി: താങ്കള്‍ പറയുന്നത് പോലെയാണെങ്കില്‍ നല്ലത്. പക്ഷെ എന്തോ അതല്ലല്ലോ കാണാന്‍ കഴിയുന്നത്. പാപത്തെയും പാപമോചനത്തനുള്ള പരിഹാരവുമെങ്ങനെ വ്യത്യാസപ്പെടുന്നു എന്ന സൂചല മുകളില്‍ നാം കണ്ടു. പിന്നെ ഇസ്്‌ലാം നല്‍കിയ അത്രയും ശക്തിയില്‍ മറുവശത്ത് നിന്ന് കേള്‍ക്കുന്നില്ലല്ലോ. ഏതായാലും ഈ ഭാഗം കുറെകൂടെ ചര്‍ച അര്‍ഹിക്കുന്നു.
2010, ഫെബ്രുവരി 26 4:31 pm
CKLatheef പറഞ്ഞു...
9. തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍) -
നിരക്ഷരതയുടെ പ്രാധാന്യം എന്താണെന്ന് മനസിലാവുന്നില്ല.
മറുപടി: സാധാരണമനുഷ്യരുടെ കാര്യത്തില്‍ നിരക്ഷരത പ്രധാന്യമര്‍ഹിക്കുന്നതല്ല. പക്ഷെ പ്രവാചകന്‍ എഴുത്തും വായനയും അറിയാത്തവനായിരുന്നു. അതിന് കഴിയുമായിരുന്നെങ്കില്‍ അക്കാലത്ത് ലഭ്യമായ കൃതികള്‍ മുഹമ്മദ് വായിച്ചിരുന്നു, അതില്‍നിന്നാണ് ഖുര്‍ആന് വേണ്ട ഡാറ്റ ശേഖരിച്ചത് എന്ന് വാദിച്ചു നോക്കാമായിരുന്നു. അതിനാല്‍ അത്തരമൊരു അക്ഷേപത്തിന് ഇടലഭിച്ചില്ല എന്നതാണ് നിരക്ഷതരയുടെ പ്രാധാന്യം ഇവിടെ കൈവരുന്നതിന് കാരണം.
2010, ഫെബ്രുവരി 26 4:39 pm
CKLatheef പറഞ്ഞു...
മറുപടിഇല്ലാതാക്കൂ10. 'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. -
ഈ വാക്യത്തില്‍ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ലോകത്തെ മറ്റെല്ലാ മതഗ്രന്ഥങ്ങളും തെറ്റായ മാര്‍ഗമാണ് കാണിച്ചു തരുന്നത് എന്നാണോ? അല്ലെങ്കില്‍ മറ്റെല്ലാം കുറച്ചു ശരി, ഖുര്‍ ആന്‍ കൂടുതല്‍ ശരി എന്നാണോ? ശരി, തെറ്റ് ഇവയില്‍ കൂടുതല്‍, കുറവ് ഇങ്ങനെയുള്ള അളവുകള്‍ ഉണ്ടോ? ഒന്നുകില്‍ മുഴുവനും ശരി അല്ലെങ്കില്‍ മുഴുവനും തെറ്റ് അങ്ങനെയല്ലേ?
മറുപടി: ഏറ്റവും ശരിയായ എന്നതിന്‍ 'ഏറ്റവും' എന്നതിന് അല്‍പം ഊന്നല്‍ നല്‍കിയാല്‍ മതി സംശയം തീരേണ്ടതാണ്. അങ്ങനെകാണിച്ചുതരുന്നുണ്ടോ എന്ന് പരിശോധിക്കാവുന്നതുമാണ്. പലകാര്യങ്ങളും കുറച്ചു ശരി കൂടുതല്‍ ശരി എന്നതിനെ സ്വീകരിക്കും. എല്ലായ്‌പോഴും മുഴുവന്‍ ശരി അല്ലെങ്കില്‍ മുഴുവന്‍ തെറ്റ് എന്നുണ്ടായിക്കൊള്ളണമെന്നില്ല.
2010, ഫെബ്രുവരി 26 4:48 pm
CKLatheef പറഞ്ഞു...
11. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. -
താങ്കള്‍ ഈ ചോദ്യം വെറുതെ ചോദിച്ചുപോയാല്‍ ഈ ലേഖനം വായിക്കുന്നവര്‍ എങ്ങനെ ഉത്തരം പറയും? മറിയത്തിന്റെ പരിശുദ്ധിയെക്കുരിച്ചു ഖുര്‍ ആനിലും ബൈബിളിലും ഉള്ള കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുവേണ്ടേ ഇങ്ങനെ ചോദിക്കാന്‍?
മറുപടി: ലേഖനം വായിക്കുന്നവര്‍ അല്‍പം വായനയുള്ളവരാണെങ്കില്‍ അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ നമ്മുക്ക് പിന്നീട് ചര്‍ചചെയ്യാവുന്നതാണ്. മിനിമം ഞാന്‍ നല്‍കിയ മര്‍യം എന്ന അധ്യായം വായിച്ചാല്‍ ഒരു ധാരണ ലഭിക്കേണ്ടതാണ്.
2010, ഫെബ്രുവരി 26 4:52 pm
CKLatheef പറഞ്ഞു...
12. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു -
താങ്കള്‍ ഇങ്ങനെ എഴുതിയത് മുസ്ലിം സമുദായത്തിലെ സഹോദരങ്ങള്‍ ഇവ രണ്ടും ചെയ്യുന്നു, പരിശുദ്ധ ഖുര്‍ ആന്‍ അനുസരിച്ച് അത് തെറ്റാണു എന്ന് അവരെ പഠിപ്പിക്കുവാനാണോ? അതല്ല ക്രിസ്ത്യാനികളെ ഉദ്ദേശിചാനെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് താങ്കള്‍ക്കെന്തെങ്കിലും നഷ്ടം സംഭവിക്കുന്നുവോ?
മറുപടി: ഇത് ഞാന്‍ എന്റെ ക്രൈസ്തവ സുഹൃത്തുക്കളെ ഉദ്ദേശിച്ച് നല്‍കിയതുതന്നെ. പിന്നെ അതറിയാത്ത മുസ്്‌ലിംകള്‍ക്കും. അങ്ങനെയുള്ളവര്‍ വളരെവിരളമായിരിക്കും. ആ സൂക്തം ആ സന്ദര്‍ഭത്തില്‍ വെച്ച് വായിക്കാത്തവര്‍ ഉണ്ടാവാന്‍ നല്ല സാധ്യതയുമുണ്ട്.
എനിക്ക് നഷ്ടമൊന്നുമില്ല. പക്ഷെ എന്റെ വിശ്വാസം ശരിയെങ്കില്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് നഷ്ടമുണ്ട്. ഒന്നും സംഭവിച്ചില്ലെങ്കിലും യേശുപറയുന്നതായി ഖുര്‍ആനില്‍ ഇങ്ങനെയുണ്ട് എന്ന ഒരറിവ് മൊത്തത്തില്‍ പാസ് ചെയ്യുമല്ലോ. അത് മാത്രം പോരെ ആ സുക്തം ഉദ്ധരിക്കാന്‍ ന്യായീകരണമായി.
CKLatheef പറഞ്ഞു...
മറുപടിഇല്ലാതാക്കൂ13. യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല -
താങ്കളുടെ ഈ പ്രസ്താവനയ്ക്ക് യോജിക്കുന്ന ഒരു വാക്യമെങ്കിലും താങ്കളുടെ ഈ ലേഖനത്തില്‍ ഉണ്ടെന്നു താങ്കള്‍ക്കു തോന്നുന്നുവോ?
മറുപടി: ഉണ്ട്. എന്റെ പോസ്റ്റ് വായിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടുമെന്ന് കരുതുന്നു
നിഷ്പക്ഷമായ പഠനം എന്ന് പറയുന്നത് സ്ഥാനത്തും അസ്ഥാനത്തും സ്വന്തം വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ ഉപയോഗിക്കുക എന്നതാണോ?
മറുപടി: അല്ല.
പരിശുദ്ധ ഖുര്‍ ആനിലെ വാക്യങ്ങള്‍ ഇങ്ങനെ മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കുവാന്‍ പാകത്തില്‍ വാരി വിതറി സ്വന്തം വിശ്വാസം മാത്രമാണ് ഉത്തമം മറ്റെല്ലാം മൂല്യമില്ലാത്തവ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തന്നെ സ്വന്തം വിശ്വാസത്തിന്റെ മേന്മയില്‍ സംശയം ഉള്ളത് കൊണ്ടല്ലേ.
മറുപടി: ഇവിടെ ഇപ്രകാരമൊന്നും സംഭവിച്ചിട്ടില്ല. അതിനാല്‍ മറുപടി പറയേണ്ട ആവശ്യവുമില്ല. യേശുവിന്റെ പ്രവചനങ്ങള്‍ മുഹമ്മദ് നബിയില്‍ യോജിച്ചുവരുന്നതായി എനിക്ക് ബോധ്യമായി. അതു ഞാന്‍ പങ്കുവെച്ചു. ബോധിച്ചവര്‍ക്ക് സ്വീകരിക്കാം അല്ലാത്തവര്‍ക്ക് തള്ളിക്കളയാം. ആ പറഞ്ഞത്
എന്റെ അഭിപ്രായമാണെന്ന് കരുതിയാല്‍ പ്രശ്‌നം തീര്‍ന്നു.
2010, ഫെബ്രുവരി 26 5:10 pm
CKLatheef പറഞ്ഞു...
14. ഇതൊരു മനശാസ്ത പ്രതിരോധമാണ് എന്ന് തോന്നുന്നു. -
തീര്‍ച്ചയായും താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ താങ്കളും അതുതന്നെയല്ലേ അഞ്ചു ലേഖനങ്ങളിലും അവയുടെ കമന്റുകള്‍ക്കുള്ള മറുപടിയിലും ചെയ്തുകൊണ്ടിരുന്നത്?
മറുപടി: ഈ പറഞ്ഞത് ഒരു പ്രത്യേക പരാമര്‍ശത്തെക്കുരിച്ചാണ്. എന്റെ കമന്റ് കാണുക.
അതെ വ്യക്തമായ മനശാസ്ത്ര പ്രതിരോധം തന്നെ. അതല്ലെങ്കില്‍ അറിവില്ലായ്മ. ആ പ്രതിരോധത്തിലൂടെയാണ് യൂറോപ്പ് ഇസ്‌ലാമിനെ അകറ്റിനിര്‍ത്തിയത്. അല്ലാതെ ഇസ്‌ലാമിനെ പഠിച്ചറിഞ്ഞ് തെറ്റെന്ന് ബോധ്യം വന്ന് ഉപേക്ഷിച്ചതല്ല. എന്റെ പോസ്റ്റുകളെ ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നെങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും. പക്ഷെ ഞാന്‍ നിഷേധിക്കുന്നു, ഞാന്‍ ആഗ്രഹിക്കുന്നത് വസ്തുതകള്‍ വെളിപ്പെടുത്തിയുള്ള ഒരു സംവാദമാണ്.
(മറുപടി തുടരും)
2010, ഫെബ്രുവരി 26 5:27 pm
CKLatheef പറഞ്ഞു...
15. ശത്രുക്കളുടെ പടയണി പാരാവാരം പോലെ വന്നപ്പോള്‍ അവയെ ചെറുത്ത് നിന്ന് തന്നെ പിന്നില്‍ അണിനിരന്ന് വിശ്വാസികളെ ശത്രുക്കള്‍ മുന്നിലേക്ക് എറിഞ്ഞുകൊടുത്തില്ല എന്നത് തെറ്റല്ല. യേശുവിന് ഇതേ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നെങ്കില്‍ അദ്ദേഹവും ഇതേപോലെ പോരാടുമായിരുന്നു. ഇല്ലെങ്കില്‍ ഒരു മഹാഭീരു എന്നല്ലാതെ ഒരു വിശേഷണത്തിനും അദ്ദേഹം അര്‍ഹമായിരുന്നില്ല.-
താങ്കളുടെ ഈ വീക്ഷണം മണ്ടത്തരം എന്നേ പറയാനൊക്കു... ബൈബിളിലെ സുവിശേഷഭാഗങ്ങള്‍ സ്വന്തം ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന താങ്ങള്‍ ആ സുവിശേഷങ്ങളില്‍ ഒരിടത്തും ഇങ്ങനെയൊരു സാഹചര്യം കണ്ടില്ല എന്ന് പറയുമ്പോള്‍ ഒന്നുകില്‍ താങ്കള്‍ സുവിശേഷങ്ങള്‍ വായിച്ചിട്ടില്ല അല്ലെങ്കില്‍ താങ്കള്‍ നുണ പറയുന്നു.
മറുപടി: ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താങ്കള്‍ പറയുന്നെങ്കില്‍ നിങ്ങളുടെ വാദങ്ങള്‍ക്ക് പിന്‍ബലമായേനെ. അത് സംഭവിക്കാത്ത സ്ഥിതിക്ക് പിന്നെ നുണപറയുന്നു പോലുള്ള പ്രയോഗങ്ങള്‍ക്ക് ഒരു വിലയുമില്ല. ആദ്യം ഞാന്‍ പറഞ്ഞത് പോലുള്ള സംഭവം യേശുവിന്റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കൂ. പിന്നീട് അതിനെക്കുറിച്ച പറയാം.
CKLatheef പറഞ്ഞു...
മറുപടിഇല്ലാതാക്കൂ16 . യേശുവിന് ബലം പ്രയോഗിക്കേണ്ട അധികം സന്ദര്‍ഭം ഉണ്ടായതായി കാണുന്നില്ല. കിട്ടിയ സന്ദര്‍ഭത്തില്‍ അദ്ദേഹം ചെയ്തതെന്താണെന്നോ താഴെ വചനം വായിക്കുക. ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിലക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻ വാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻ വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;' -
ഈ വാചകത്തിന് ശേഷം യേശു എന്തിനിത് ചെയ്തു എന്ന് അടുത്ത വചനങ്ങളില്‍ യേശു തന്നെ പറയുന്നതായി എഴുതിയിട്ടുണ്ട്. താങ്കള്‍ അത് വായിക്കാഞ്ഞതാണോ? അതോ വായിച്ചിട്ട് സൗകര്യപൂര്‍വ്വം ഒഴിവാക്കിയതോ?
മറുപടി: ശേഷം നടന്നത് ഈ കാര്യത്തെ നിഷേധിക്കുന്നതാണെങ്കില്‍ താങ്കള്‍ പറയൂ. അപ്പോള്‍ ബാക്കി പറയാം.
2010, ഫെബ്രുവരി 26 8:08 pm
CKLatheef പറഞ്ഞു...
17 . ഞാനൊരിക്കല്‍ കൂടി പറയുന്നു ശത്രുക്കളെ സ്‌നേഹിക്കേണ്ട; ശത്രുക്കളാക്കി, ശത്രുക്കളെന്ന് വരുത്തി ഉന്‍മൂലനം ചെയ്യുന്ന പരിപാടി മാത്രം ആരും സ്വീകരിക്കില്ലെന്ന് തീരുമാനിച്ചാല്‍, അപ്രകാരം നടപ്പാക്കിക്കൊണ്ടിരിക്കുന്നവരെ ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇന്ന് നാം കാണുന്ന സകല പ്രശ്‌നങ്ങള്‍ക്കും പിന്നീട് പരിഹാരം വളരെ എളുപ്പമായിരിക്കും -
ഇങ്ങനെ പറയുമ്പോഴും താങ്കളുടെ ലേഖനങ്ങളിലെ ശൈലി ഇതിനോട് യോജിക്കുന്നില്ലല്ലോ?
മറുപടി: ഞാന്‍ പറഞ്ഞത് വ്യക്തമാണല്ലോ. ശത്രുവിനെ സ്‌നേഹിക്കുക എന്നത് ഒരിക്കലും പ്രായോഗികമല്ല. എവിടെയും അത് നടപ്പാക്കുന്നുമില്ല. പലപ്പോഴും തങ്ങളുടെ പിന്‍ബലം ഇതുപോലുള്ള വേദങ്ങളാണെന്ന് അവകാശപ്പെടുകയും. ശത്രുക്കളെ സ്‌നേഹിക്കുന്നത് പോകട്ടെ. ശത്രുക്കളെ സൃഷ്ടിച്ച് സ്വന്തം താല്‍പര്യം നേടാന്‍ ശ്രമിക്കുന്നതിനെ ആര്‍ക്കെങ്കിലും ന്യായീകരിക്കാനാകുമോ. ഞാന്‍ ഏതെങ്കിലും പുണ്യഗ്രന്ഥത്തെ അവമതിക്കുകയല്ല. അത് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. എന്റെ കമന്റുകള്‍ പൂര്‍ണമായി വായിച്ചാല്‍ അത് ബോധ്യമാകും.
2010, ഫെബ്രുവരി 26 8:23 pm
@സന്തോഷ്
മറുപടിഇല്ലാതാക്കൂയേശു വാഗ്ദാനം ചെയ്ത സഹായകന്‍ മുഹമ്മദാണെന്ന് മുഹമ്മദീയര്‍ വിശ്വസിക്കുന്നതിനുള്ള ഒരു കാരണം ..ഖുര്‍ ആനില്‍ അതിനു ഉപോല്‍ബലമായ ഭാഗങ്ങള്‍ "ഉണ്ട്" എന്നതാണ് ..ഖുര്‍ ആന്‍ അനുസരിച്ച് പുതിയ നിയമത്തില്‍ എവിടെയെങ്കിലും മുഹമ്മദി നെക്കുരിച്ച്ചുള്ള പ്രവചനം ഉണ്ടായിരിക്കണം ...അല്ലെങ്കില്‍ ഖുര്‍ ആന്‍ തെറ്റാണ് എന്ന് വിശ്വസിക്കേണ്ടി വരും ..ഖുര്‍ ആന്‍ തെറ്റാണെന്ന് ഒരു മുസ്ലീമും സമ്മദിച്ചു തരില്ല അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നും കുറെ വാക്കുകള്‍ പെറക്കിക്കൂട്ടിയത് ..ആ വാക്യങ്ങളുടെ തൊട്ടു മുകളിലോ താഴെയോ ഉള്ള ഒരു വാക്യങ്ങളും അവര്‍ അഗീകരിക്കില്ല ..അതുകൊണ്ട് എത്ര വൈരുദ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാലും പ്രയോചനമില്ല
ഒരുദാഹരണം പറഞ്ഞാല്‍ ...യോഹന്നാന്‍ 14 :16 -17 ലെ യേശുവിന്റെ വാക്കുകള്‍ ..
" ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും."
1 . എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍
2 . ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല
3 .അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല
ഇതിനല്ലം അവരുടേതായ അര്‍ഥങ്ങള്‍ കൊടുത്തിരിക്കുകയാണ് ..ഈ വാക്യങ്ങള്‍ നേരിട്ടു എടുത്താല്‍ തന്നെ അത് പരിശുദധാല്‍മാവില്‍ അക്ഷരം പ്രതി ശരിയാകും ..വളച്ചൊടിച്ചു മുഹമ്മാദാക്കിയിരിക്കുന്നു (?)
ഈ വാക്യങ്ങള്‍ക്ക് തൊട്ടു മുകളില്‍ യേശു തന്നെ പറയുന്നു വാക്കുകള്‍ ഇതാണ് 6 -11
"വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു..... എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. .....ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍."
....പക്ഷെ യേശു ആദ്യം പറഞ്ഞ വാക്കുകള്‍ എടുക്കുന്ന ഇവര്‍ യേശു അതിനു തൊട്ടു മുന്‍പ് പറഞ്ഞ വാക്യങ്ങള്‍ സമ്മദിച്ചു തരില്ല ..അപ്പോള്‍ പറയും ബൈബിള്‍ തിരുത്തിയതാണെന്ന് ...ഇതുപോലെ തന്നെയാണ് അവര്‍ പരാമര്‍ശിക്കുന്ന എല്ലാ ബൈബിള്‍ വാക്യങ്ങളും ...