2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ? - സി. കെ ലത്തീഫിനുള്ള തിരുത്തുകള്‍


യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ?  ശ്രീ സി. കെ ലത്തീഫ് തന്റെ ബ്ലോഗില്‍ എഴുതിയ ഈ പോസ്ടാണ് ആദ്യമായി ഒരു ബ്ലോഗപോസ്റ്റ് എഴുതുവാന്‍ എനിക്കുണ്ടായ പ്രചോദനം. എന്റെ ഈ പോസ്റ്റില്‍ മുകളില്‍ സൂചിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടു എനിക്ക് ലഭ്യമായ എല്ലാ ബ്ലോഗ്‌പോസ്റ്റുകളും ഞാന്‍ ഇവിടെ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെതല്ലത്തതായ അഭിപ്രായങ്ങള്‍ ഞാന്‍ എവിടെ നിന്നാണ് ശേഖരിച്ചതെന്നും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.  എന്റേതായ അഭിപ്രായങ്ങള്‍ പൂര്‍ണമായും ഈ വിഷയത്തിലെ എന്റെ കാഴ്ചപ്പാടുകള്‍ ആണ്. അവയില്‍ തെറ്റുകള്‍ ഉണ്ടെന്നു വായിക്കുന്ന ആര്‍ക്കെങ്കിലും തോന്നുന്നപക്ഷം ശരിയായ കാര്യങ്ങള്‍ എന്താണെന്ന്   ആധികാരികമായി വ്യക്തമാകിയാല്‍ തിരുത്തുവാന്‍ ഞാന്‍ തയ്യാറാണ്.

ശ്രീ സി. കെ ലത്തീഫ് ക്രിസ്തുമതവിശ്വാസി അല്ലാത്തതുകൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ കേന്ദ്രബിന്ദു ബൈബിള്‍, ക്രിസ്തിയ വിശ്വാസങ്ങള്‍ എന്നിവയായതുകൊണ്ടുമാണ്  ഞാന്‍ ഇങ്ങനെയൊരു കാര്യം ചെയ്യ്വാന്‍ മുതിര്‍ന്നത്.  ഞാന്‍ ക്രിസ്തുമതത്തിലെ കത്തോലിക്കാസഭയിലെ ഒരു അംഗം ആണ്. അതോകൊണ്ടുതന്നെ ഞാന്‍ ക്രിസ്തുമതത്തെ പറ്റി പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും കത്തോലിക്കാ വിശ്വാസങ്ങള്‍ അനുസരിച്ചുള്ളതാണ്. 

യേശു തനിക്ക് ശേഷം വരാനിരിക്കുന്ന സത്യാത്മാവിനെക്കുറിച്ച് പ്രവചിച്ചതായി ബൈബിള്‍ യോഹന്നാന്‍ സുവിശേഷത്തില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അത് അപ്പോസ്ത പ്രവര്‍ത്തികള്‍ രണ്ടാമധ്യായത്തില്‍ പറഞ്ഞ പരിശുദ്ധാത്മാവിന്റെ ഇറക്കമാണ് എന്ന് മനസ്സിലാക്കിയതിനാല്‍ ക്രിസ്തുമത വിശ്വാസികള്‍ യേശുവിന്റെ ഈ പ്രവചനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുലര്‍ന്നതായി കരുതുന്നു. അത്തരം ദൃഢവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനി ഇക്കാര്യത്തില്‍ ഒരു ചര്‍ചക്ക് പ്രസക്തിയേ ഇല്ല. ഒരു ഗ്രന്ഥത്തിന്റെ ദൈവികതയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ന്യായീകരിക്കാവുന്നതുമാണ്. -  ശ്രീ സി. കെ ലത്തീഫ് ലേഖനത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹം ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നത് വിശ്വാസികളില്‍ നിന്നുതന്നെയാണ്. കാരണം വിശ്വാസമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഒരാളും വാദപ്രതിവാദങ്ങള്‍ക്ക് മുതിരാറില്ല. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ബൈബിള്‍ ഭൂമിയിലെ ഏറ്റവും ദൈവികത നിറഞ്ഞ ഗ്രന്ഥമാണ്.


എന്നാല്‍ മുസ്‌ലിംകള്‍ നിലവിലുള്ള ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ സ്ഥാനത്ത് നിര്‍ത്തി വിശകലവിധേയമാക്കാവുന്നതാണ്. - ഇങ്ങനെ വിശകലനം ചെയ്യുമ്പോള്‍  അത് മുസ്ലിങ്ങള്‍ക്ക്‌ മാത്രമായുള്ള ഒരു പൊതുവേദിയില്‍ ചെയ്യുന്നതാവും ഉചിതം. അല്ല്ലാതെ ബ്ലോഗ്‌ പോലെ എല്ലാവര്ക്കും പരിശോധിക്കാവുന്ന സ്ഥലങ്ങളില്‍ ഒരു സംവാദമായി അവതരിപ്പിക്കപ്പെടാന്‍ പാടില്ല. കാരണം മുസ്ലിം മതസ്ഥര്‍ തങ്ങളുടെ സ്വന്തം വേദഗ്രന്ഥത്തെ വിമര്‍ശനപരമായി  വിശകലനം ചെയ്യുന്നത് പോലെയല്ല മറ്റൊരു മതസ്ഥരുടെ വേദഗ്രന്ഥത്തെ വിമര്‍ശനപരമായി  വിശകലനം ചെയ്യുന്നത്. ( വിമര്‍ശനം അല്ല വെറും സംവാദം മാത്രമാണെന്ന് വാദിക്കാമെങ്കിലും ആത്യന്തികമായി ലക്ഷ്യമാക്കുന്നത് വിമര്‍ശനവും സ്വന്തം മതത്തിന്റെ / മതപ്രവാചാകന്റെ  മേന്മ സ്താപിചെടുക്കലുമാണ്.)


ഇവിടെ എന്നോട് സംവദിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും അവയിലെ സാമ്യത ചുണ്ടിക്കാണിച്ച് യേശു പ്രവചിച്ച കാര്യങ്ങള്‍ പ്രസ്തുത പരിശുദ്ധാത്മാവില്‍ മേളിച്ചതായി ചൂണ്ടിക്കാണിക്കുന്നതിന് പകരം യോഹന്നാന്‍ സുവിശേഷത്തിലുള്ളത് അംഗീകരിച്ച താങ്കള്‍ ബൈബിളില്‍ തന്നെയുള്ള ആ സംഭവത്തില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നാണ് ചോദിച്ചത്. - താങ്ങളോട് സംവദിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ എല്ലാവരും ബൈബിള്‍ വചനങ്ങള്‍ അടിസ്ഥാനമാക്കി മറ്റുള്ളവരുടെ സംശയങ്ങള്‍ തീര്‍ക്കുവാന്‍ കഴിവുള്ളവരായിരുന്നു എന്ന് കരുതുന്നുണ്ടോ? ഖുര്‍ ആന്‍ വചനങ്ങള്‍ മറ്റൊരാള്‍ക്ക്‌ വിശദീകരിക്കുവാന്‍ കഴിവില്ലാത്ത ഒരുപാട് മുസ്ലിം സമുദായക്കാരെ എനിക്കറിയാം. താങ്കള്‍ ആത്മാര്‍ഥമായി ഈ സംശയത്തിനു ഉത്തരം തേടുന്നുവെങ്കില്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് പുസ്തകങ്ങള്‍ ലഭ്യമാണ്, അവ വായിച്ചുനോക്കിയാല്‍ മതി. ( കത്തോലിക്കാ പുരോഹിതരുടെ അടുത്ത് പോയി അന്വേഷിച്ചാലും താങ്കള്‍ക്കു അവരില്‍നിന്നും മറുപടി ലഭിക്കുമോ എന്ന കാര്യം സംശയമാണ്, കാരണം താങ്കള്‍ ഒരു ക്രിസ്ത്യാനി അല്ല ).

യോഹന്നാൻ സുവിശേഷം - 16 :7, 16 :8, 16 :12, 16 :13, 16 :14 ഈ വചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്ന സുചനകള്‍:
1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും. 2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും. 3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും.  4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക. 5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. 6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. 7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക. 8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും. - യോഹന്നാന്റെ സുവിശേഷത്തില്‍ 21 അദ്ധ്യായങ്ങള്‍ ഉണ്ട്. ഇവയില്‍ മുകളില്‍ സൂചിപ്പിച്ചിട്ടുള്ള 5 വാക്യങ്ങള്‍ മാത്രമേ താങ്കള്‍ വായിച്ചിട്ടുള്ളുവോ? താങ്കള്‍ മുഴുവനും വായിച്ചിട്ടുണ്ടെങ്കിലും വിഷയവുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ മാത്രം സൂചിപ്പിച്ചു എന്നാണോ? എതൊരു ഗ്രന്ഥത്തെയും ആത്മീയ തലത്തിലല്ലാതെ വിശകലനം ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യമായ കാര്യങ്ങള്‍ -  ഗ്രന്ഥത്തിന്റെ സ്വീകര്‍ത്താക്കള്‍, ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശം,  പ്രധാന ഉള്ളടക്കം, രചനാരീതികള്‍ - എന്നിവയെക്കുറിച്ചുള്ള പഠനം, താങ്കള്‍ ഈ വിശകലനത്തില്‍ പാലിച്ചിട്ടുണ്ടോ? 

ഇന്നുകാണുന്ന ക്രൈസ്തവ സങ്കല്‍പങ്ങള്‍ പ്രചരണം നടത്തുന്നവര്‍ ഈ പരിശുദ്ധാത്മാവ് നിറഞ്ഞതാണെന്നും അതിനാലാണ് അവര്‍ക്ക് ആ കഴിവ് ലഭിക്കുന്നതെന്നും അവകാശപ്പെടാം- ക്രൈസ്തവ സങ്കല്പങ്ങള്‍ എന്നതുകൊണ്ട്‌ താങ്കള്‍ മനസിലാക്കിയത്  എന്താണെന്നു വ്യക്തമാക്കാതെ  ഇങ്ങനെ എഴുതിയതുകൊണ്ട് വായനക്കാര്‍ എന്താണ് മനസിലാക്കുക? 

നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ -  ഈ 50 ദിവസങ്ങള്‍ക്കുള്ളിലാണ്  പല സുപ്രദാനമായ സംഭവങ്ങള്‍ "അവരുടെ" ജീവിതത്തില്‍ നടന്നത്. താങ്കളും അതിനെപറ്റി വായിച്ചിട്ടുണ്ടാവില്ലേ? പിന്നെ എന്തുകൊണ്ട് ഇങ്ങനെ ഒരു സംശയം താങ്കള്‍ക്കുണ്ടായി....? 



ഞാനിവിടെ ഒരു വിധിതീര്‍പ്പിലെത്തുന്നില്ല. എന്റെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുവെന്ന് മാത്രം. ഈ പോസ്റ്റ് ഇട്ടതെന്തിന് എന്ന് ചിന്തിച്ച് തലപുണ്ണാക്കുന്നതിന് പകരം, വിശ്വാസികളോ അല്ലാത്തവരോ തങ്ങളുടെ അഭിപ്രായം ഇവിടെ കുറിച്ചിടുക. അതോടൊപ്പം ഈ വിഷയം ഇവിടെ അവസാനിക്കുന്നുമില്ല. യേശുവിന്റെ പ്രവചനം മുഹമ്മദ് നബില്‍ അത്ഭുതകരമായി യോജിച്ചു വരുന്നതായി കാണുന്നു അതുകൂടി പറഞ്ഞ ശേഷം ഈ ചര്‍ച  അവസാനിക്കും. - വാക്യങ്ങള്‍ തന്നെ താങ്കളുടെ മനസിലെ ലക്‌ഷ്യം എന്തെന്ന് താങ്കളുടെ വാക്കുകളിലൂടെ പുറത്തുവന്നതാണ്. താങ്കള്‍ ഒരു സംവാദമോ താരതമ്യ പഠനമോ അല്ല ഇവിടെ ഉദ്യെശ്ശിക്കുന്നത്, അങ്ങനെയായിരുന്നുവെങ്കില്‍ താങ്കള്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്ന വേദിയും രീതിയും ഇതാകുമായിരുന്നില്ല.  

 ഒരിക്കല്‍കൂടി താങ്കളെ ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഒരിക്കലും മറ്റൊരുവന്റെ, മറ്റൊരു മതക്കാരന്റെ വിശ്വസങ്ങളയോ, മത ഗ്രന്ഥങ്ങളയോ, സ്വന്തം മതത്തിന്റെ വിശ്വാസങ്ങളുമായോ ഗ്രന്ഥങ്ങളുമായോ താരതമ്യംചെയ്തു സ്വന്തം മതമാണ്‌ ശ്രേഷ്ഠം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കരുത്. അതിനു മതമൌലികവാദം / മതമൌലികവാദി  എന്നാണ് പറയുക അല്ലാതെ വിശ്വാസം / വിശ്വാസി എന്നല്ല.

( അങ്ങനെ എന്റെ ആദ്യ സൃഷ്ടി  പൂര്‍ത്തിയായി...  ഹോ എന്നെ സമ്മതിക്കണം...)

5 അഭിപ്രായങ്ങൾ:

  1. (സമ്മതിച്ചു. :-)


    എനിക്കു തുടക്കത്തില്‍ പല അബദ്ധങ്ങളും പിണഞ്ഞിട്ടുണ്ട്. അതു ഖുര്‍ ആനിനെ പറ്റി ശരിക്കും അറിയാത്തതു കൊണ്ടാണ്.

    ബൈബിളിനെ പറ്റി കൂടുതല്‍ അറിയാന്‍ അവരുമായുള്ള ചര്‍ച്ച നല്ലാതായിട്ടേ തോന്നിയിട്ടുള്ളൂ. വൈരുദ്ധ്യങ്ങള്‍ ബൈബിളില്‍ ഉണ്ട്. അതിന്റെ വിശകലനങ്ങളും.

    എന്തേങ്കിലും സംശയം തോന്നിയാല്‍ bible.org ല്‍ പോകുക. അവരുടെ ബൈബിളില്‍ സൈഡ് നോട്ടുകള്‍ കാണും. അതു ഉപയോഗിച്ച് ഗൂഗില്‍ സെര്‍ച്ച് നടത്തിയാല്‍ ഉത്തരം കിട്ടാതിരിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  2. ഇങ്ങനെ വിശകലനം ചെയ്യുമ്പോള്‍ അത് മുസ്ലിങ്ങള്‍ക്ക്‌ മാത്രമായുള്ള ഒരു പൊതുവേദിയില്‍ ചെയ്യുന്നതാവും ഉചിതം. അല്ല്ലാതെ ബ്ലോഗ്‌ പോലെ എല്ലാവര്ക്കും പരിശോധിക്കാവുന്ന സ്ഥലങ്ങളില്‍ ഒരു സംവാദമായി അവതരിപ്പിക്കപ്പെടാന്‍ പാടില്ല. കാരണം മുസ്ലിം മതസ്ഥര്‍ തങ്ങളുടെ സ്വന്തം വേദഗ്രന്ഥത്തെ വിമര്‍ശനപരമായി വിശകലനം ചെയ്യുന്നത് പോലെയല്ല മറ്റൊരു മതസ്ഥരുടെ വേദഗ്രന്ഥത്തെ വിമര്‍ശനപരമായി വിശകലനം ചെയ്യുന്നത്. ( വിമര്‍ശനം അല്ല വെറും സംവാദം മാത്രമാണെന്ന് വാദിക്കാമെങ്കിലും ആത്യന്തികമായി ലക്ഷ്യമാക്കുന്നത് വിമര്‍ശനവും സ്വന്തം മതത്തിന്റെ / മതപ്രവാചാകന്റെ മേന്മ സ്താപിചെടുക്കലുമാണ്.)

    ഒരു മതഗ്രന്ഥവും മറ്റൊരാള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നൊരു നിയവമില്ല, പ്രത്യേകിച്ചും മതപ്രചരണം നടത്തുന്ന കൃസ്തുമതത്തെ കുറിച്ചും ഇസ്ലാമിനെ കുറിച്ചുമെല്ലാം- ഒരു മതവും പൊതു സമൂഹത്തിന്റെ ഭാഗമല്ലാതില്ല തന്നെ, അപ്പോള്‍ ചര്‍ച്ചകളും സ്വാഭാവികം.
    പൊതുസമൂഹം വായിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്ന ബ്ലോഗില്‍ മാത്രമല്ല ചര്‍ച്ച നടക്കുന്നത്, വീക്ഷണങ്ങളും വാദങ്ങളും പ്രതിവാദങ്ങളുമെല്ലാം സ്വതന്ത്രമായി തന്നെ നടക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  3. താങ്കള്‍ ബ്ലോഗുതുടങ്ങാന്‍ എന്റെ ഒരു പോസ്റ്റ് കാരണമായതെന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സന്തേഷ്. കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തിന് അടിയില്‍ എന്റെ ഒരൊപ്പ്.

    ഞാന്‍ മറുപടി പറഞ്ഞുകഴിഞ്ഞ കമന്റുകള്‍ തന്നെയാണ് ഇവിടെയുള്ളത് എന്നതിനാല്‍ ഇനി എനിക്കൊന്നും പറയാനില്ല. ബൈബിള്‍ പണ്ഡിതന്‍മാരുമായി ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരായിരുന്നെങ്കില്‍ എല്ലാം പൊളിച്ച് കയ്യില്‍ തന്നേനെ എന്ന ഒരു ധ്വനിയും അത്തരം ആളുകള്‍ ഇടപെടാത്തതിലുള്ള പ്രയാസവുമൊക്കെ താങ്കളുടെ കമന്റിലും പോസ്റ്റിലുമുണ്ട്. എന്നാല്‍ അവര്‍ക്കും 'വിശ്വാസം അതല്ലേ എല്ലാം....' എന്നനിലപാട് തന്നെയാണുള്ളത്. തങ്ങളുടെ കോഴ്‌സിന്റെ ഭാഗമായി ചില ഇസ്‌ലാമിക പുസ്തകങ്ങള്‍ വായിച്ചതാണ് അവരുടെ ഈ രംഗത്തെ നിങ്ങള്‍ക്കില്ലാത്ത കൈമുതല്‍. ഒരു മാസം മുമ്പ് സുദീര്‍ഘമായ ഒരു യാത്രയില്‍ ഒരാളു (പാസ്റ്ററാണെന്ന് തോന്നുന്നു)മായുള്ള സംഭാഷണത്തില്‍ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നതും താങ്കള്‍ പറഞ്ഞതൊക്കെത്തന്നെ. ഖുര്‍ആന്‍ മുഹമ്മദ് ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണെന്ന പല്ലവി. ഈ വൈജ്ഞാനിക യുഗത്തില്‍ കാര്യങ്ങളെ അല്‍പം കൂടി അടുത്ത് നിന്ന വീക്ഷിക്കുകയും അരോഗ്യകരമായ സംവാദത്തിന്റെ ഒരു മാര്‍ഗത്തില്‍ മുന്നോട്ട് നീങ്ങുന്നത് കൊണ്ട് ഒന്നും പൊളിഞ്ഞുപോകുകയില്ല; അജ്ഞതയുടെ അന്ധകാരത്തില്‍ കെട്ടിപ്പൊക്കിയ വിശ്വാസത്തിന്റെ കോട്ടക്കൊത്തളങ്ങളല്ലാതെ. അഭിനന്ദനങ്ങള്‍...

    സത്യം മുറുകെ പിടിക്കുക അത് നിങ്ങളെ മോചിപ്പിക്കും.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ കാട്ടിപരുത്തി, താങ്കള്‍ എടുത്തെഴുതിയിരിക്കുന്ന എന്റെ വാചകങ്ങള്‍ ഞാന്‍ ശ്രീ സി.കെ ലത്തീഫ്എഴിതിയ വാചകത്തിന് " എന്നാല്‍ മുസ്‌ലിംകള്‍ നിലവിലുള്ള ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ സ്ഥാനത്ത് നിര്‍ത്തി വിശകലവിധേയമാക്കാവുന്നതാണ്." മറുപടിയായി എഴിതിയതാണ്. "ഒരു മതഗ്രന്ഥവും മറ്റൊരാള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നൊരു നിയവമില്ല, പ്രത്യേകിച്ചും മതപ്രചരണം നടത്തുന്ന കൃസ്തുമതത്തെ കുറിച്ചും ഇസ്ലാമിനെ കുറിച്ചുമെല്ലാം" ഇങ്ങനെയൊരു അര്‍ഥം വരുന്ന ഏത് വാചകമാണ് താങ്കള്‍ ഈ ലേഖനത്തില്‍ നിന്നും വായിച്ചതെന്ന് ദയവായി വ്യക്തമാക്കാമോ? വീക്ഷണങ്ങളും വാദങ്ങളും പ്രതിവാദങ്ങളുമെല്ലാം നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി എനിക്ക് തോന്നിയ കാര്യങ്ങള്‍ മാത്രമാണ് ഞാനിവിടെ എഴുതിയത്, അല്ലാതെ ഇവയൊന്നും പാടില്ല എന്നല്ല.

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ ലത്തീഫിന്, ഞാന്‍ ഈ ലേഖനത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി എവിടെയും നല്‍കിയതായി ഞാന്‍ വായിച്ചില്ല. അതുകൊണ്ടാണ് എന്റെ കമന്റ്റുകള്‍ ഞാന്‍ ഒരു ലേഖനമാക്കിയത്. ഇതാകുമ്പോള്‍ എല്ലാത്തിനും ഒരുമിച്ചു മറുപടി നല്‍കാനാവും എന്നെ വിചാരിച്ചുള്ളൂ. താങ്കള്‍ പറഞ്ഞപോലെ മറുപടികള്‍ നേരത്തെതന്നെ താങ്കള്‍ നല്‍കിയിട്ടുണ്ടെങ്കിലും ദയവായി അവ ഒന്നുകൂടെ ഇവിടെ നല്‍കിയാല്‍ ഉപകാരമായിരിക്കും.


    ബൈബിള്‍ പണ്ഡിതന്‍മാരുമായി ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരായിരുന്നെങ്കില്‍ എല്ലാം പൊളിച്ച് കയ്യില്‍ തന്നേനെ എന്ന ഒരു ധ്വനിയും അത്തരം ആളുകള്‍ ഇടപെടാത്തതിലുള്ള പ്രയാസവുമൊക്കെ താങ്കളുടെ കമന്റിലും പോസ്റ്റിലുമുണ്ട്.

    - ഒരിക്കലുമില്ല, ഇങ്ങനെയൊരു ധ്വനി വരുന്ന ഏത് വാചകമാണ് താങ്കള്‍ എന്റെ ലേഖനത്തില്‍ വായിച്ചത്? "എല്ലാം പൊളിച്ചു കൈയ്യില്‍ തന്നേനെ" എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്...?


    1.എന്നാല്‍ മുസ്‌ലിംകള്‍ നിലവിലുള്ള ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ സ്ഥാനത്ത് നിര്‍ത്തി വിശകലവിധേയമാക്കാവുന്നതാണ്

    2. സത്യസന്ധമായ അന്വേഷണത്തിന്റെ വഴിയാണത്. ഞാന്‍ ചെയ്യുന്നതത്രമാത്രം

    3. വിമര്‍ശനങ്ങളും ചര്‍ചകള്‍ക്കും ശേഷം ഒരു ദര്‍ശനത്തെ നമ്മുക്ക് തെരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ ആ ദര്‍ശനം നമ്മെ സഹായിക്കും.


    താങ്കളുടെ ഈ വരികളില്‍നിന്നും ഞാന്‍ മനസിലാക്കിയത് താങ്കള്‍ ബൈബിളിനെക്കുരിച്ചു കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണെന്നാണ്. അതുകൊണ്ടാണ് താങ്കളുടെ സംശയങ്ങളുടെ ഉത്തരം ബൈബിള്‍ പഠനങ്ങളുടെ പുസ്തകങ്ങളില്‍ അന്വേഷിക്കാന്‍ പറഞ്ഞത്. (വാല്‍കഷണം: താങ്കള്‍ എം.ബി.എ. പഠിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിന്റെ പാഠക്രമവും വിജയിക്കാന്‍ വേണ്ട ശരിയായ പരിശ്രമവും അറിയുവാന്‍ എം.ബി.എ.വിജയിച്ചവരോടല്ലേ അന്വേഷിക്കുക, അല്ലാതെ എസ്. എസ്‌. എല്‍. സി. മാത്രം വിജയിച്ചവരോടാവില്ലല്ലോ...എസ്. എസ്‌. എല്‍. സി. യും എം.ബി.എ. യും വിദ്യാഭ്യാസ യോഗ്യതകള്‍ തന്നെയാണെങ്കിലും...)


    തങ്ങളുടെ കോഴ്‌സിന്റെ ഭാഗമായി ചില ഇസ്‌ലാമിക പുസ്തകങ്ങള്‍ വായിച്ചതാണ് അവരുടെ ഈ രംഗത്തെ നിങ്ങള്‍ക്കില്ലാത്ത കൈമുതല്‍. ഒരു മാസം മുമ്പ് സുദീര്‍ഘമായ ഒരു യാത്രയില്‍ ഒരാളു (പാസ്റ്ററാണെന്ന് തോന്നുന്നു)മായുള്ള സംഭാഷണത്തില്‍ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നതും താങ്കള്‍ പറഞ്ഞതൊക്കെത്തന്നെ. ഖുര്‍ആന്‍ മുഹമ്മദ് ബൈബിളില്‍ നിന്ന് പകര്‍ത്തിയതാണെന്ന പല്ലവി.

    - ഈ വരികളില്‍ താങ്കള്‍ സൂചിപ്പിക്കുന്ന അര്‍ഥം വരുന്ന ഏത് വാക്യമാണ് എന്റെ ലേഖനത്തില്‍ താങ്കള്‍ കണ്ടത്? എന്റെ ലേഖനത്തില്‍ എവിടെയെങ്കിലും എന്റെ "കൈമുതല്‍" എന്താണെന്ന് ഞാന്‍ പ്രത്യക്ഷമായോ / പരോക്ഷമായോ സൂചിപ്പിച്ചത് താങ്കള്‍ കണ്ടുവോ? ഞാന്‍ തുടക്കത്തില്‍ത്തന്നെ പറഞ്ഞു ഞാനൊരു കത്തോലിക്കാസഭ അംഗം ആണെന്ന്. "പാസ്റ്റെര്‍" എന്ന സംവിധാനം ഞങ്ങള്‍ക്കില്ല അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞകാര്യങ്ങളെപറ്റി എന്നോട് പറഞ്ഞാല്‍ എനിക്ക് വ്യക്തമായ മറുപടി പറയാന്‍ സാധിക്കുമോ എന്നറിയില്ല. "ഖുര്‍ ആന്‍, മുഹമ്മദ്‌ ബൈബിളില്‍നിന്നും പകര്‍ത്തി എന്ന് ഞാന്‍ എവിടെയാണ് താങ്കളോട് പറഞ്ഞത്? അതോ താങ്കള്‍ മറ്റാരുടെയോ കമന്റിനുള്ള മറുപടി അബദ്ധത്തില്‍ ഇവിടെ പകര്‍ത്തിയതാണോ?

    മറുപടിഇല്ലാതാക്കൂ